നാശവാരണ സ്വാമിന് നമോ നമോ
മോശിപൂജിത രൂപാ നമോ നമോ – മഹിപാദ
കുഷ്ഠരോഗ വിനാശാ നമോ
തുഷ്ടിനല്കുമെന്നീശാ നമോ നമോ
ശിഷ്ടപാലക വന്ദേ നമോ നമോ – ദിവ പീഡാ
ആഴിമേല്‍ നടന്നോനെ നമോ നമോ
ശേഷിയറ്റവര്‍ക്കീശാ നമോ നമോ
ഊഴിമേല്‍ വരും നാഥാ നമോ നമോ – തൊഴു കൈയായ്
പഞ്ചപൂപ പ്രധാനാ നമോ നമോ
സഞ്ചിതാധിക പുണ്യാ നമോ നമോ
അഞ്ചിതാനന യുക്താ നമോ നമോ – പരമീഡേ
സ്വസ്തികാ വിദ്ധ ദേഹാ നമോ നമോ
ദുസ്ഥരക്ഷണ ശീലാ നമോ നമോ
ശസ്തമസ്തുതെ നിത്യം നമോ നമോ – ബഹുഭൂയായ്
രചന: കെ. വി. സൈമണ്‍
ആലാപനം: കുട്ടിയച്ചന്‍, ബിജു, സുമി
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്
ആലാപനം: ബിനു
പശ്ചാത്തല സംഗീതം: ജോസി അറയ്ക്കല്‍
Listen the song below. You can hear the orchestration by Violin Jacob originally arranged for an album of KV Simon songs by Master’s Voice in 1996.