യാഹെന്ന ദൈവമെന്‍ ഇടയനഹോ

യാഹെന്ന ദൈവമെന്‍ ഇടയനഹോ
യാതൊരു കുറവുമില്ലെനിക്കിനിയും
പച്ചപ്പുല്‍പുറത്തെന്നെ കിടത്തുന്നവന്‍
നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു

സന്തതമെന്‍ ഉള്ളം തണുപ്പിക്കുന്നു
തന്‍ തിരു പാതയില്‍ നടത്തുന്നെന്നെ
കൂരിരുള്‍ താഴ്വര അതില്‍ നടന്നാല്‍
സാരമില്ലെനിക്കൊരു ഭയവുമില്ല

ഉന്നതന്‍ എന്നോട് കൂടെയുണ്ട്
തന്നിടുന്നാശ്വാസം തന്‍ വടിയാല്‍
എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നു
എന്നുടെ വൈരികളില്‍ നടുവില്‍

ശിരസ്സിനെയഖിലവും അനുദിനവും
പൂശുന്നു സൌരഭ്യ തൈലമതാല്‍
എന്നുടെ പാനപാത്രം ദിനവും
ഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു

നന്മയും കരുണയും എന്നായുസ്സില്‍
ഉണ്മയായ്‌ തുടര്‍ന്നിടും ദിനവുമഹൊ
സ്വര്‍ഗീയ ആലയം തന്നിലീ ഞാന്‍
ദീര്‍ഘകാലം വസിക്കും ശുഭമായ്‌

Scroll to Top