യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിനരാല്‍ സൌഖ്യം
യഹോവ ശമ്മ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍

നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക്

എലോഹിം സ്രഷ്ടാവാം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം സമാധാനം
നല്കിന്‍ നിന്‍ ശാന്തിയെന്നില്‍

യഹോവ രോഹീം നീ എന്‍ ഇടയന്‍
എന്നെയെന്നും വഴി നടത്തും
യഹോവ ശാലോം എന്‍ സമാധാനം
നീയെന്നും എന്‍ ആശ്രയമാം
യഹോവ എല്‍ ശദ്ദായ്‌ സര്‍വ്വശക്തനാം
ജയവീരനായ്‌ കൂടെയുണ്ട്

രചന: സാമുവേല്‍ വില്‍‌സണ്‍
ആലാപനം: കെസ്റ്റര്‍

ആലാപനം: ബിനോയ്‌ ചാക്കോ

Scroll to Top