മല്‍പ്രാണ നായകനേ

മല്‍ പ്രാണ നായകനേ – മാ കൃപാ സിന്ധോ – മല്‍
സത്‌ പ്രകാശമേ ദിവ്യ സുസ് നേഹമയാ വന്ദേ

തങ്ക മേനിയിലെന്റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെന്‍ സങ്കടമകറ്റിയ

രാവും പകലുമെന്നെ മാര്വില്‍ വഹിച്ചു തന്‍ പി –
താവിന്‍ മുന്‍പില്‍ എനിക്കായ് മേവുന്നാചാര്യനാകും

പഥ്യം വചനം മൂലം മിഥ്യാ ബോധമകറ്റി
സത്യ മാര്‍ഗത്തിലൂടെ നിത്യം നടത്തിടുന്ന

വിണ്ണില്‍ ചേര്‍ത്തിടുവോളം മന്നിലെന്നെ നിന്‍ സ്വന്ത
കണ്ണിന്‍ കൃഷ്ണമണിയെന്നെണ്ണി സൂക്ഷിച്ചിടുന്ന

വേഗമെന്നെയീ നാശ ലോകേ നിന്നുദ്ധരിപ്പന്‍
മേഘവാഹനമേറി നാകേ നിന്നിറങ്ങിടും

സങ്കടങ്ങളിലെല്ലാം പൊന്‍ കരങ്ങളാല്‍ താങ്ങി
സങ്കേതം നെഞ്ചിലെകി കണ്കള്‍ തുടച്ചിടുന്ന

പാടും നിന്‍ കൃപയെക്കൊണ്ടാടും ആയുരന്തം ഞാന്‍
പാടും വീണയില്‍ പ്രാണ – നാഥനുത്തമ ഗീതം

രചന: ഇ. ഐ. ജേക്കബ്‌

Share/Bookmark

Scroll to Top