മറവിടമായ് എനിക്കേശുവുണ്ട്

മറവിടമായ് എനിക്കേശുവുണ്ട് മാറിടാത്ത നല്ല സഖി
മറച്ചിടണെ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ

സ് നേഹത്തിന്‍ വാക്കുകളാല്‍ ആശ്വാസം നല്കിടുമേ
സ് നേഹമാം യേശു നാഥന്‍ മാര്‍വോട് അണച്ചിടുമേ

കാണുന്നെന്‍ കര്‍ത്തനെന്‍ കൂടെയുണ്ട് കരുതിടും
വാക്കൊന്നും മാറ്റുകില്ല വാഗ്ദത്തം നിറവേറ്റും

ആലാപനം: എലിസബത്ത്

Scroll to Top