മരണമേ വിഷമെങ്ങു നിന്റെ വിജയവുമെവിടെ?
എന്നേശു മരണത്തെ ജയിച്ചു തനിക്ക് സ്തുതി ഹല്ലെലുയ്യ
തന്‍ ക്രൂശില്‍ ഞാനും ഹാ! മരിച്ചു
നിത്യമാം ജീവന്‍ കൈവരിച്ചു, തന്നിന്‍ ഞാന്‍ സര്‍വ്വവും വച്ചു – ഹല്ലെലുയ്യ
വൃഥാവില്‍ അല്ല ഞാന്‍ ചെയ്യും പ്രയത്നം
ഒടുവില്‍ ഞാന്‍ കൊയ്യും , തടയുവാന്‍ ഇല്ലൊരു കൈയും – ഹല്ലെലുയ്യ
എന്‍ ദേഹം മണ്മയമെന്നാലിനിയും
താന്‍ വരുമന്നാള്‍ , വിളങ്ങും തേജസ്സില്‍ നന്നായ്
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്