ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ

ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയ്ണ്ട്
എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍
വര്‍ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ

സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയും
കണ്‍മണി പോല്‍ നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയില്‍ വഹിച്ചിടുമെന്നും

കൂട്ടിനായ്‌ ആരും കൂടില്ലെന്നാരും ഭയപ്പെടേണ്ടിനിയും
കൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലും ഭയപ്പെടേണ്ടിനിയും
തന്നുള്ളം കൈയില്‍ വരച്ചവന്‍ നിന്റെ
കൂടെ നടക്കും കൂടെ വസിക്കും

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“അഗപേ മ്യുസിക്സ്” എന്ന വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: ആര്‍ . എസ്. വിജയ്‌ രാജ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ആര്‍ . എസ്. വിജയ്‌ രാജ്


ആലാപനം: ഫ്രാങ്കോ

Scroll to Top