പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെ

പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെ
നിന്റെ സന്നിധിയില്‍ ഞാന്‍ വരുന്നേ
സ്വര്‍ഗീയാനുഗ്രഹ ഭണ്ഡാരത്തിന്‍
വാതില്‍ തുറക്കണമേ

കേള്‍ക്കണേ എന്‍ പ്രാര്‍ത്ഥന
നല്‍കണേ എന്‍ യാചന

പുത്രന്റെ നാമത്തില്‍ ചോദിക്കുമ്പോള്‍
ഉത്തരം തരുമെന്നരുളിയോനേ
നീക്കം വരാത്ത നിന്‍ വാഗ്ദത്തമെന്‍
പേര്‍ക്ക് നീ തന്നുവല്ലോ

വചനമെന്‍ ആത്മാവിന്‍ ദാഹം തീര്‍പ്പാന്‍
അരുളുക ദാസരില്‍ വരമധികം
പകരുക ആത്മാവിന്‍ തിരുശക്തിയാല്‍
നിറയുവാന്‍ നിന്‍ ജനങ്ങള്‍

പാപവും രോഗവും അകറ്റിടുവാന്‍
രുധിരത്തിന്‍ അത്ഭുത ശക്തിയിന്നു
അറിയുവാന്‍ ഇവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങള്‍ തുറക്കണമേ

ആലാപനം: വിമ്മി

1 thought on “പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെ”

Comments are closed.

Scroll to Top