പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍
എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു
എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു
സ്വര്‍ഗ്ഗ സിംഹാസനം താതന്റെ മാര്‍വതും
ദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്
ദാസനെപ്പോലവന്‍ ജീവിച്ചു പാപി എന്‍
ശാപം ശിരസ്സതിലേറ്റിടുവാന്‍
എന്തൊരു സ് നേഹമീ സാധുവേ ഓര്‍ത്തു നീ
സന്താപ സാഗരം തന്നില്‍ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോമനപൈതലായ് തീര്‍ത്തിടുമേ
രചന: സാധു കൊച്ചുകുഞ്ഞുപദേശി
ആലാപനം: ബിനോയ് ചാക്കോ
ആലാപനം: മാര്‍കോസ്