പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?
കുഞ്ഞാട്ടിന്‍ നിണം കോട്ട തന്‍ ഭക്തര്‍ക്ക്‌
സംഹാരകന്‍ കടന്നു പോയ്

ജയത്തിന്‍ ഘോഷം ഉല്ലാസ ഘോഷം
ഭക്തര്‍ തന്‍ കൂടാരത്തില്‍ എന്നും പുതു ഗീതം
മഹത്വ രാജനായ്‌ സേനയിന്‍ വീരനായ്‌
അഭയം താന്‍ അവര്‍ക്കെന്നുമേ

ഭീകരമാം ചെങ്കടലും മിസ്രയീം സൈന്യ നിരയും
ഭീഷണിയായ് മുന്‍പും പിന്‍പും ഭീതിപ്പെടുത്തിടുമ്പോള്‍

ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാല്‍
ശങ്ക വേണ്ട ഭീതി വേണ്ട ശക്തന്‍ നിന്‍ നായകന്‍ താന്‍

അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേല്‍ കവിയുകില്ല
അഗ്നിയതില്‍ നാലാമന്‍ താന്‍ ആഴിമേല്‍ നടക്കുന്നോന്‍ താന്‍

കൂരിരുള്‍ പാതയില്‍കൂടെ നടന്നാല്‍ വെളിച്ചമായ്‌ അവന്‍ നിനക്കു
കൂട്ടിനു വരും തന്‍ കോലും വടിയും കൂടെന്നും ആശ്വാസമായ്‌

ആലാപനം: ജിജി സാം

Scroll to Top