പാടുവാന്‍ എനിക്കില്ലിനി ശബ്ദം

പാടുവാന്‍ എനിക്കില്ലിനി ശബ്ദം
പാവനനേ നിന്‍ സ്തുതികള്‍ അല്ലാതെ..
പാരിലെന്‍ ജീവിതം തീരും വരെയും
പാടിടും ഞാന്‍ നിനക്കായി മാത്രം

ഒരു കണ്ണിനും ദയ തോന്നാതെ ഞാന്‍
നിരാശയിന്‍ അടിത്തട്ടിലന്നു
കിടന്നഴലുന്ന നേരത്ത് വന്നെന്നെ
കരകയറ്റിയ നായകാ, എന്നേശുവേ…
കരകയറ്റിയ നായകാ..

പാപത്താല്‍ മുറിവേറ്റു വഴിയരികില്‍
ആരുമാരുമറിയാതെ കിടന്നപ്പോള്‍
താങ്ങിയെടുത്തെന്നെ താലോലിച്ചു
ആലംബമേകിയോനേ, എന്നേശുവേ..
ആശ്വാസദായകനേ…

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

ആലാപനം: എം. ജി. ശ്രീകുമാര്‍
Share/Bookmark

1 thought on “പാടുവാന്‍ എനിക്കില്ലിനി ശബ്ദം”

Comments are closed.

Scroll to Top