പാടുമേ ഞാന്‍ പാടുമേ

പാടുമേ ഞാന്‍ പാടുമേ
എന്‍ യേശു നാമത്തെ വാഴ്ത്തുമേ
പ്രാണനേകി ഈ പാപിയെ വീണ്ട
പ്രിയ നാഥനെ വാഴ്ത്തുമേ

വാഴ്ത്തിടുവാന്‍ വര്‍ണിക്കുവാന്‍
നിന്‍ നാമം മാത്രമേ
വന്ദിക്കുവാന്‍ കുമ്പിടുവാന്‍
നിന്‍ പാദം മാത്രമേ

സന്തതമെന്റെ സങ്കടങ്ങള്‍
ശങ്കയെന്യേ ചൊല്ലിടുമ്പോള്‍
നിങ്കലേക്കെന്റെ കൈകള്‍ ഉയര്‍ത്തുമ്പോള്‍
സാന്ത്വനമെനിക്കേകിടുന്നു

ഇന്നയോളം കാത്ത നിന്റെ
നന്മയെ ഞാന്‍ ഓര്‍ക്കുമേ
നന്ദിയോടെ വാഴ്ത്തുമേ ഞാന്‍
ജീവകാലം ആകവേ..

ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

Share/Bookmark

Scroll to Top