പരമ സുതനാം മശിഹാ

പരമ സുതനാം മശിഹാ
ഭുവനെ മനുജാ നിന്നെ
തിരവാന്‍ കനിവായ്‌ വന്നു
കരുതേണമിതു മനസ്സില്‍

തവ പാപ ഭാരം നീക്കാന്‍
മനോഹര രൂപന്‍ താന്‍
യാഗമായ്‌.. തിരു മരണമതാല്‍ ലഭ്യം
വിമോചനമേവര്‍ക്കും
വിശ്വാസമതില്‍ വച്ചാല്‍
ഇതു താന്‍ സുവിശേഷമഹോ

തിരു വേദമതോതിടും
വിലയേറുമീ വാര്‍ത്ത
സോദരാ..
കരുതാതെയിനിപ്പോയാല്‍
വന്നിടും തീരാത്ത -ശിക്ഷാവിധിയെന്നോര്‍ക്ക
ഒരു മാറ്റവുമില്ലാതെ

രചന: ടി. എം. ദാനിയേല്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top