നീയെന്നെ തേടി വന്നു

നീയെന്നെ തേടി വന്നു
ഉന്നതം വിട്ടീ മന്നില്‍
ജീവനോളം സ്നേഹിച്ചു
നിത്യമാം ജീവന്‍ നല്‍കി

നീച പാപിയാമെന്നെ
സ്നേഹിച്ച ദൈവസ്നേഹം
എത്ര മഹാത്ഭുതമേ
നാവാല്‍ അവര്‍ണനീയം

പുതിയൊരു സൃഷ്ടിയിന്ന്‍
നീയുള്ളില്‍ വന്നതിനാല്‍
പഴയതെല്ലാം മാറിപ്പോയ്‌
സകലവും പുതിയതായ്

രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: വിമ്മി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top