നിന്റെ നാളുകള്‍ ചുരുക്കമാണെന്നും
വേഗം തീരുമെന്നും ഓര്‍ത്തിടുക
ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു
ആകയാല്‍ നീ ഉണര്‍ന്നിടുക !
ഉണര്‍ന്നിടുക നീ ഒരുങ്ങിടുകഉന്നതന്റെ വേല ചെയ്‌വാന്‍ ഒരുങ്ങിടുകഉയരത്തില് നിന്നുള്ള പരിജ്ഞാനത്താല്നിറഞ്ഞു നീ വേല ചെയ്ക
രാവിലെ നിന്റെ വിത്ത് വിതക്ക
വൈകുന്നേരവും പ്രവര്‍ത്തിക്കുക
ഏതു സഫലമായിടുമെന്നു
നീയിന്നറിയുന്നില്ല…
സകലത്തിലും നിര്‍മദനായ്
സുവിശേഷകന്റെ പ്രവൃത്തി ചെയ്ക
നിന്റെ ശുശ്രൂഷ നിറപടിയായ്
നിവര്‍ത്തിപ്പാന്‍ ഉണര്‍ന്നിടുക
രചന: അനിത ജെസ്സി ജോണ്‍സന്‍
ആലാപനം:ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍