നവ യെരുശലേം പാര്‍പ്പിടം തന്നിലെ
വാസം ഓര്‍ക്കുമ്പോള്‍ , വാസം ഓര്‍ക്കുമ്പോള്‍
ആനന്ദം കൊണ്ടു നിറയുന്നു മാനസേ മോദം ഏറുന്നേ
ആശ്വാസം നല്കാത്തീ പാരിലെ വാസത്താല്‍
ഉള്ളം നീറുന്നേ, ഉള്ളം നീറുന്നേ
ഈ മരു വാസത്തെ വേര്‍ പിരിഞ്ഞിടുവാന്‍ ആശയേറുന്നേ
കഷ്ടത പട്ടിണി ഇല്ലാത്ത രാജ്യത്തില്‍
എന്ന് ചേരുമോ? എന്ന് ചേരുമോ?
രാജപുരോഹിതര്‍ ആയവര്‍ അവിടെ വാസം ചെയ്യുമേ
തേജസ്കിരണങ്ങള്‍ മകുടമണിഞ്ഞു
വാഴും ദൂതന്മാര്‍ , വാഴും ദൂതന്മാര്‍
ശോഭനമായ നല്‍ തരുക്കള്‍ ഉള്ളൊരു നിത്യ നാടതെ
മഹത്വീകരണം പ്രാപിച്ച വൃതന്മാര്‍
സ്വച്ചന്ദമായ് , സ്വച്ചന്ദമായ്
തേജസില്‍ വാഴുന്നു മോദമോടായവര്‍ നാഥനോടോത്തു
പളുങ്കിന്‍ നദിയാ തെരുവിന്‍ നടുവില്‍
പ്രവഹിക്കുന്നെ, പ്രവഹിക്കുന്നെ
മുത്തിനാല്‍ നിര്‍മ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം
നീതിയിന്‍ സൂര്യനുദിക്കുമെ വേഗത്തില്‍
അല്ലല്‍ മാറുമേ അല്ലല്‍ മാറുമേ
മര്‍ത്യമാം ദേഹം അമര്‍ത്യമായിടുമേ ദിവ്യ ശക്തിയാല്‍
എന്തെന്തു ഭാഗ്യമേ എന്തെന്തു ഭാഗ്യമേ
സന്തതം പാര്‍ക്കില്‍ സന്തതം പാര്‍ക്കില്‍
കോടി കോടി യുഗം യേശുവിനോടോത്ത് പാടി വാഴുമേ