നല്ലോരുഷസ്സിതില്‍

നല്ലോരുസ്സിതില്‍ വല്ലഭ സ്തുതി ചെയ്‌വാന്‍ – ഉണരൂ നീ..

ശല്യമാമിരുളകന്നല്ലോയീ ഭൂതലം
നല്ലൊളി വീശി പ്രകാശിക്കുന്നാശകള്‍

കാരിരുള്‍ തിര നീക്കി കതിരവനിതാ വന്നു
കരുണയാ കടാക്ഷിക്കും കാലം നീ കളയാതെ

നോക്കുകീ പ്രഭാതത്തിന്‍ കാഴ്ചകള്‍ അതി രമ്യം
ആക്കുന്ന പരാശക്തി ഓര്‍ക്കേ തന്‍ അകമേ നീ

തന്നിളം കതിരിനാല്‍ മണ്ണിനെ ശിശു സൂര്യന്‍
പൊന്നിന്‍ കടലില്‍ മുക്കുന്നെന്‍ യേശുവുമീവണ്ണം

രാവു കഴിവാറായി പകലേറ്റം അടുത്തെന്ന
ദൈവാത്മ വിളംബരം ഭൂവെങ്ങും മുഴങ്ങുന്നുരചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top