നന്ദിയാല്‍ സ്തുതി പാടാം

നന്ദിയാല്‍ സ്തുതി പാടാം എന്‍ യേശുവിന്നു
ഉള്ളത്തില്‍ എന്നും പാടാം
നല്ലവന്‍ വല്ലഭന്‍ എന്‍ യേശു നല്ലവന്‍
ഇന്നുമെന്നും മതിയായവന്‍

യരിഹോ മതിലുകള്‍ മുന്നില്‍ വന്നാലും
യേശു എന്റെ മുന്‍പേ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാല്‍ തകര്‍ന്നു വീഴും

ചെങ്കടല്‍ സമമായ്‌ ശോധന വന്നാല്‍
ദൂതന്മാര്‍ മുന്‍പേ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോള്‍
ചെങ്കടല്‍ പിളര്‍ന്നു മാറിടും

ദേഹം ദേഹി ആത്മാവും
തളര്‍ന്നിടും വേളയില്‍
സ്തുതി ഗീതങ്ങള്‍ പാടിടുവാന്‍
കര്‍ത്താവ്‌ ബലം നല്‍കിടും

Scroll to Top