നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേ
വല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍
വര്‍ണ്ണിച്ചീടാന്‍ സാദ്ധ്യമല്ലത്
എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍
കൊടും പാപിയായിരുന്നെന്നെ
വന്‍ ചേറ്റില്‍ നിന്നും ഉയര്‍ത്തി
ക്രിസ്തുവാകും പാറമേല്‍ നിര്‍ത്തി
പുത്തന്‍ പാട്ടുമെന്റെ നാവില്‍ തന്നതാല്‍
വന്‍ ശോധന വേളയില്‍
തീച്ചൂളയിന്‍ നടുവില്‍
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിന്‍ സ് നേഹമോര്‍ക്കുമ്പോള്‍
ഈ ലോകം തരാത്ത ശാന്തിയെന്‍
ഹൃത്തെ നിറച്ച സ് നേഹമാല്‍
എന്നെന്നും കാത്തിടുന്നെന്നെ
നിത്യ കാന്തയായ് തന്‍ കൂടെ വാഴുവാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്