ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം

ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം
മോദം, മോദ പൂരിതം ജീവിതം
തിരു സന്നിധിയില്‍ ഞാനണയുമ്പോള്‍
തിരു വചനാമൃതം നുകരുമ്പോള്‍

സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയം
നാദം, നാദമോഹനം അധരം
തിരു രൂപം ഞാന്‍ കാണുമ്പോള്‍
തിരുമൊഴി കാതില്‍ നിറയുമ്പോള്‍

അറിയാ – തറിയാ – തറിയാതീ ഞാന്‍
അറിവിന്‍ നിറവാം അങ്ങയിലലിയും
അയലാഴിയതില്‍ ഒഴുകിവരും
ഒരു ചെറു ജലകണം മറയും പോല്‍ ..

രചന: ജോര്‍ജ് കോശി മൈലപ്ര
സംഗീതം: സാബു അബ്രഹാം
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍

Share/Bookmark

Scroll to Top