ദൈവമേ ഞാന്‍ അങ്ങേ സന്നിധൌ

ദൈവമേ ഞാന്‍ അങ്ങേ സന്നിധൌ
വരുന്നിതാ എന്‍ സ് തോത്ര യാഗം ഏകി വന്ദിപ്പാന്‍ !

എന്‍ പെരിയ പാപം തീര്‍പ്പാന്‍
തിരു സുതനീ ധരയില്‍ വന്നു
മരക്കുരിശില്‍ മരിച്ചുയിര്‍ത്തു
മരണ ഭീതി മാറ്റിത്തന്നു

ഉലകത്തോട്ടം ഉരുവാക്കിടും
മുന്നേ എന്നെ തിരഞ്ഞെടുത്ത
വന്‍ കൃപയെ നിനച്ചടിയാന്‍
വന്നിക്കുന്നേന്‍ ആത്മ ദേവാ

തിരുമഹത്വം ദര്‍ശിച്ചങ്ങേ
പാദെ വീണെന്‍ സതോത്രമേകി
വാഴ്ത്തിപ്പാടി വണങ്ങിടുന്നേ
താഴ്ച്ചയിലെന്നെ ഓര്‍ത്ത ദേവാ

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം: വിത്സണ്‍ പിറവം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top