ദൈവമെത്ര നല്ലവനാം

ദൈവമെത്ര നല്ലവനാം
അവനിലത്രേ എന്‍ അഭയം
അനുഗ്രഹമായ്‌ അത്ഭുതമായ്‌
അനുദിനവും നടത്തുന്നെന്നെ

കരുണയെഴും തന്‍ കരത്തില്‍
കരുതിടുന്നീ മരുവിടത്തില്‍
കരുമനയില്‍ അരികിലെത്തും
തരും കൃപയില്‍ വഴി നടത്തും

ലോകം തരും ധന സുഖങ്ങള്‍
ക്കേകിടുവാന്‍ കഴിഞ്ഞിടാത്ത
ആനന്ദമീ ക്രിസ്തുവില്‍ ഞാന്‍
അനുഭവിക്കുന്നിന്നു മന്നില്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഗാനം ലഭ്യമാണ്

രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ് & വിനീത

Scroll to Top