ദൈവത്തിന്‍ പൈതലേ ക്ലേശിക്ക വേണ്ട നീ
നിന്‍ ദൈവം ശക്തനാം ദൈവം താന്‍
കളിമണ്ണിനാല്‍ നിന്നെ സൃഷ്ടിച്ച ദൈവം താന്‍
നിന്നുടെ ദൈവമെന്നോര്‍ക്ക നീ
മിസ്രേമിന്‍ അടിമയില്‍ നിന്നു തന്‍ മക്കളെ
വിടുവിച്ച വന്‍ കരം ഉള്ളവന്‍
യിസ്രായേല്‍ ജനത്തിനായ് ചെങ്കടല്‍ ഭാഗിച്ചോന്‍
നിന്നോട് കൂടെന്നും ഉണ്ടല്ലോ
മരുഭൂവില്‍ മന്നയാല്‍ അവരെ പോഷിപ്പിച്ച
കാരുണ്യവാനല്ലോ നിന്‍ പ്രിയന്‍
പാറ പിളര്‍ന്നു തന്‍ ജനത്തിന്‍ ദാഹം തീര്‍ത്ത
യിസ്രായേലിന്‍ ദൈവം നിന്‍ പ്രിയന്‍
കടലിന്മേല്‍ നടന്നവന്‍ കാറ്റിനെ ശാസിച്ചോന്‍
തിരകളടക്കിയോന്‍ നിന്‍ പ്രിയന്‍
കുരുടര്‍ക്ക് കാഴ്ചയും ചെകിടര്‍ക്ക് കേള്‍വിയും
നല്കിയ ദൈവം താന്‍ നിന്‍ പ്രിയന്‍
ചെറിയോരഞ്ചപ്പത്താല്‍ അയ്യായിരങ്ങളെ
പോഷിപ്പിച്ചോനല്ലോ നിന്‍ പ്രിയന്‍
ദാഹിക്കുവോര്‍ക്കെല്ലാം ജീവ ജലം നല്കും
ജീവന്നുറവ താന്‍ നിന്‍ പ്രിയന്‍
ഭാരങ്ങളൊക്കെയും തന്മേല്‍ നീ വയ്ക്കുക
എല്ലാം ചുമന്നിടും ശക്തനില്‍
ആലാപനം: ജെയിംസ് ജോണ്‍