ദൂതഗണം വാഴ്ത്തിടുന്ന ത്രീയേകനേ

ദൂതഗണം വാഴ്ത്തിടുന്ന ത്രീയേകനേ
സ്തുതി സ്തോത്ര ബഹുമാനത്തിനു യോഗ്യനേ
അതിമോദാല്‍ തിരുമുന്‍പില്‍ വണങ്ങിടുന്നു
അധിപനേ നിന്‍ സന്നിധെ കുമ്പിടുന്നു

ഉലകവും അതിലുള്ള സകലത്തെയും
ഉളവാക്കി നിന്റെ വാക്കിന്‍ ശക്തിയാലെ നീ
ഉന്നതനാം സൃഷ്ടിതാവേ യോഗ്യനേശുവേ
ഉയര്‍ന്ന നിന്‍ സിംഹാസനെ വീഴുന്നിതാ

ശാശ്വതമാം പാറയായി വാഴുന്നോനും
ശ്വാസം തന്റെ സൃഷ്ടികള്‍ക്ക് നല്കുന്നോനും
സകല ജീവ ജാലത്തെയും പാലിപ്പോനെ
സര്‍വ ശക്താ നിന്നെ മാത്രം വാഴ്ത്തിടുന്നു

രചന: ജോയ് ജോണ്‍
ആലാപനം: മാത്യു ജോണ്‍

ആലാപനം: ജിജി സാം

Scroll to Top