ദു:ഖത്തിന്‍ അടിനൂലുകള്‍

ദു:ഖത്തിന്‍ അടിനൂലുകള്‍
പിണഞ്ഞോരു ജീവനില്‍
ഇരുലാഴിയിന്‍ അടിയില്‍
കഴിഞ്ഞു പോകാതെ നീ

ക്രിസ്തുവാം രക്ഷകന്‍ യേശുവേ
വേറിട്ട്‌ കാണു നീ

ആശയക്കുഴപ്പത്താല്‍ നിറഞ്ഞൊരു ഭൂവില്‍
നിന്‍ ചിന്തയെ തടവിലേക്കിഴക്കാതെ നീ
ഹൃദയ നൈര്‍മല്യമുള്ള ദേവനെ
ഇന്നറിയുവാന്‍ ശ്രമിക്കുമോ നീ

യുദ്ധം മരണ ഭീതി നിറഞ്ഞൊരീ ഭൂവില്‍
യുക്തി വാദികള്‍ പരിഭ്രമിക്കും നാളില്‍
കറുത്ത പ്രവചനത്താല്‍ മൂടാതെ നിന്‍ മനം
പ്രപഞ്ച സൃഷ്ടാവിലേക്ക് നയിക്കൂ!

Share/Bookmark

Scroll to Top