തേടി വന്നോ ദോഷിയാം എന്നെയും

തേടി വന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ..
ഇത്രമാം സ് നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌
മന്നവാ വര്‍ണിക്കാന്‍ എളുതല്ല എനിക്ക്

കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍
സിയോന്‍ മലയില്‍ സീമയറ്റാനന്ദം
എന്നിന്നി ലഭിക്കുമോ മല്‍പ്രാണനാഥാ

ക്ഷോണിതലേ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലേ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം

നിര്‍ത്തിടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ
പളുങ്കുകടല്‍ തീരത്തിരുന്നു ഞാനെന്റെ
മധുരഗാന രഥമതിലേറി ഗമിപ്പാന്‍

രചന: ഇ. വി. വര്‍ഗീസ്‌ 
ആലാപനം: കുട്ടിയച്ചന്‍

ആലാപനം: എലിസബത്ത്‌
പശ്ചാത്തല സംഗീതം: സെബി നായരമ്പലം 

Scroll to Top