തിരു കൃപ തന്നു നടത്തണമെന്നെ
തിരു ഹിതം പോലെയെന്‍ നാഥാ (2)
ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍
ബലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെ
ബലമെഴും കരത്താല്‍ താങ്ങണമെന്നെ
ബഹുലമാം കൃപയാല്‍ നടത്തണം നാഥാ..
മരുതലമേകും ദുരിതങ്ങളഖിലവും
മകുടങ്ങള്‍ ആണെന്നെണ്ണി ഞാന്‍ വസിപ്പാന്‍
തിരു കൃപയെന്നില്‍ പകരണമനിശം
തിരുമൊഴി കേട്ടു ഞാന്‍ വളരുവാന്‍ നാഥാ
പഴയ മനുഷ്യനെ ഉരിഞ്ഞു ഞാന്‍ കളഞ്ഞു
പുതിയ മനുഷ്യനെ ഉള്ളില്‍ ഞാനണിഞ്ഞു
ഉയിരുള്ള നാള്‍ വരെയും ഉലകില്‍ നിന്‍ വഴിയില്‍
ഉണ്മയായ് നടപ്പാന്‍ ബലം തരൂ നാഥാ..
നിന്‍ നാമമെന്നില്‍ മഹിമപ്പെടെണം
നിന്‍ സ് നേഹമെന്നില്‍ നിറഞ്ഞു വരേണം
നീ എന്നില്‍ വളര്‍ന്നും ഞാന്‍ എന്നില്‍ കുറഞ്ഞും
നിന്നില്‍ ഞാന്‍ മറഞ്ഞും മായണം നാഥാ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
It's a very good attempt..May God bless you.All the best
thanks, pls visit again.. 🙂