തങ്കനിറമെഴും തലയുടയോനേ

തങ്കനിറമെഴും തലയുടയോനേ
ദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ!

നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു
നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍ 

ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്‍പില്‍
ഒരു വാസരം കഴിപ്പതതി മോദമല്ലോ

ഭൂതലമടിയാര്‍ക്കൊരു പരദേശം
ഞങ്ങള്‍ വീടു നോക്കി ഓടുന്നിതാ പ്രിയ നാഥാ..

നിന്‍ മുഖത്തിന്‍ വെളിച്ചത്താല്‍ ഞങ്ങളെ നീ
നിത്യനന്മയില്‍ നടത്തിടുക യേശു നാഥാ

ഇമ്പമേറും തിരുമൊഴി കേട്ടു ഞങ്ങള്‍
തെല്ലും തുമ്പമേന്യേ നിന്‍ പാദം വണങ്ങിടട്ടെ

താമരകള്‍ വിടര്‍ത്തുന്ന രവി പോലെ
മുഴു യാമിനിയില്‍ വിളങ്ങുന്ന ശശി പോലെ..

പൈതലിനു പാല്‍ കൊടുക്കും അംബ പോലെ
പരിശോഷിതമാം കുളത്തിനു മഴ പോലെ

നീയിരിക്ക ഞങ്ങള്‍ക്കെന്നും ചാരുരൂപാ!
നിന്റെ തൂമൊഴികള്‍ കേള്‍പ്പിക്ക ഗുരുനാഥാ!!


രചന: കെ. വി. സൈമണ്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍

Share/Bookmark

Scroll to Top