ഒരു ക്രിസ്ത്യാനി തന്റെ സ്വന്ത നാട്ടിലേക്കുള്ള – കര്‍ത്താവിന്റെ വീട്ടിലേക്കുള്ള –തീര്‍ത്ഥ യാത്രയിലാണ്.. ക്രൂശും വഹിച്ചുള്ള ഈ ജീവിത യാത്ര പക്ഷെ എത്ര പ്രത്യാശ നിറഞ്ഞതാണ് ! ഹൃദയം നിറഞ്ഞു കവിയുന്ന പ്രത്യാശയാല്‍ ആ ഭാഗ്യനാടിനെ കവി വര്‍ണ്ണിക്കുന്നത് കേള്‍ക്കൂ..
ഞാനൊരിക്കല്‍ ഞാനൊരിക്കല്‍ എത്തുമെന്റെ നാട്ടില്‍
ഞാനൊരിക്കല്‍ എത്തുമൊട്ടും കണ്ണീരില്ല വീട്ടില്‍
എന്‍ കര്‍ത്താവിന്റെ വീട്ടില്‍
തീരുമെന്റെ യാത്രയുടെ ക്ലേശമെല്ലാം തീരും
ചേരും ഞാനെന്‍ പ്രിയതമന്റെ വീട്ടില്‍ ചെന്നു ചേരും
ദൂരമധികമില്ലിനി – നേരമധികമില്ലിനി
കുരിശെടുത്ത് പോകുമെന്‍ തീര്‍ത്ഥയാത്ര തീര്‍ന്നിടും
നാട്ടില്‍ ചെന്നു ചേര്‍ന്നിടും..
അല്ലിലും പകലിലും വന്‍ ശോധനകള്‍ ഉണ്ട്
അല്ലലെനിക്കാരുമാറിയാത്തവയിന്നുണ്ട്
അന്നതെല്ലാം തീര്‍ന്നിടും – കണ്ണുനീര് തോര്‍ന്നിടും
അല്ലലെല്ലാമോടിടും ഹല്ലെലുയ്യ പാടിടും
വിരുതുകള്‍ ഞാന്‍ നേടിടും..
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: കെസ്റ്റര്‍