കുരിശില്‍ രുധിരം ചൊരിഞ്ഞു
രക്ഷകന്‍ ജീവന്‍ വെടിഞ്ഞു
എന്‍ പാപ ശാപം എല്ലാം കളഞ്ഞു
എന്നെ രക്ഷിപ്പാന്‍ കനിഞ്ഞു (2)
ലോകം ഉളവാകും മുന്നമേ താന്‍
കണ്ടു അഗതിയെന്നെ
രക്ഷ ഒരുക്കി അന്നേ എനിക്കായ്
എത്ര മഹാത്ഭുത സ് നേഹം
ക്രൂശില്‍ ചൊരിഞ്ഞ രക്തത്താലെന്‍
കുറ്റം ക്ഷമിച്ചു തന്നു
സന്താപം പോക്കി ശത്രുത നീക്കി താന്‍
സന്തോഷമെന്നില്‍ പകര്‍ന്നു
ആണി തുളച്ച തൃപ്പാദത്തില്‍
വീണു വണങ്ങുന്നു ഞാന്‍
സ്‌തോത്രം സ്തുതികള്‍ക്കിന്നുമെന്നെന്നേക്കും
പാത്രമവനേകന്‍ താന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍