കാഹള ശബ്ദം വാനില്‍ മുഴങ്ങും
പൊന്‍ മണവാളന്‍ തന്‍ വരവില്‍
കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാം
നിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍
പൊന്‍ മണവാളന്‍ തന്‍ വരവില്‍
കാത്തിരുന്നെങ്ങള്‍ കാലങ്ങള്‍ എല്ലാം
നിദ്രയില്‍ ആയ്പ്പോയ് ശുദ്ധര്‍ പലര്‍
സ്വര്‍ഗ്ഗ മണാളാ സ്വര്‍ഗ്ഗ മണാളാ
സ്വാഗതം ദേവാ രാജാ ജയ
ഹാ ഹല്ലെലുയാ ഗാനങ്ങളോടെ
വാഴുന്നു ഞങ്ങള്‍ കാത്തു നിന്നെ
കള്ളന്‍ പോല്‍ നീ നിന്‍ നിക്ഷേപത്തിന്നായ്
വാനില്‍ വരുമ്പോള്‍ ശുദ്ധരെല്ലാം
ദിക്കുകളില്‍ നിന്നെത്തും ക്ഷണത്തില്‍
മദ്ധ്യവാനില്‍ നിന്‍ സന്നിധിയില്‍
ഉത്ഥിതരാകും നിദ്രയിലായോര്‍
മര്‍ത്യശരീരം വിട്ടവരായ്…
എന്തു സന്തോഷം സമ്മേളനം ഹാ!
മദ്ധ്യ വാനില്‍ നിന്‍ സന്നിധിയില്‍ …
തേജ സംപൂര്‍ണന്‍ ശോഭന താരം
മോഹന രൂപന്‍ ഏവയിലും
മാനിതന്‍ പാരില്‍ താതനാല്‍ നിത്യം
വീണ്ടവന്‍ എഴയാം എന്നെയും
ആലാപനം: മേഴ്സി
പശ്ചാത്തല സംഗീതം: ജോസ്സി അറക്കല്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: പോള്‍ കെ. കെ.