കര്‍ത്താവ്‌ വാനില്‍ വന്നിടാറായി

കര്‍ത്താവ്‌ വാനില്‍ വന്നിടാറായി
പ്രതിഫലം നമുക്കു തന്നിടാനായി

കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല
ദുഷ്ട ജനമാരും അവിടെ വരികില്ല

ഇന്നിഹെ വന്നിടുന്ന ഖിന്നത ഭിന്നത
ഒന്നുമവിടെയില്ല ഒന്നല്ലോ നാമെല്ലാം

പുതുവുടല്‍ ധരിച്ചു പ്രതിഫലം പ്രാപിച്ചു
പുതുസാലേം പുരിയതില്‍ കാണും നാമെല്ലാരും

കാലങ്ങള്‍ ഏറെയില്ല നാളുകള്‍ നീളുകില്ല
കാന്തനവന്‍ വരും ഒരുങ്ങിടാം പ്രിയരേ

രചന: ചാള്‍സ് ജോണ്‍

Scroll to Top