കരുണ നിറഞ്ഞവനേ ..
എന്നെ കരുതും നല്ലവനെ
കരളലിഞ്ഞെന്നും കണ്മണി പോലെ
കാത്തിടുമുന്നതനെ
എന്നേശു നാഥാ, സ്‌തോത്രം.. (2)
സ്ത്രോത്രമെന്നും സ്ത്രോത്രമെന്നും
എന്‍ ജീവ കാലമെന്നും
ഇരുളിന്‍ വഴികളിലും
തുണയരുളും വല്ലഭനെ
ഹൃദയം കലങ്ങി മിഴികള്‍ നനഞ്ഞാല്‍
കണ്ണീര്‍ തുടപ്പവനെ..
ഇരവില്‍ മറവിടമേ
പൊന്‍ പുലരിയില്‍ മന്നയുമേ
മാറയില്‍ മധുവും പാറയില്‍ ജലവും
സര്‍വ്വവും നീ മാത്രമെ..
സ് നേഹത്തിനുറവിടമേ
നിന്നെ സ് നേഹിക്കും ഞാനെന്നുമേ
എന്നെയും സ്നേഹിച്ചു ജീവനും തന്ന
എന്നേശു നായകനേ ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: കെസ്റ്റര്‍ & ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍