കണ്ടാലും കാല്‍വരിയില്‍

കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
കണ്ടീടുക പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളില്‍

ശിരസ്സില്‍ മുള്‍മുടിയണിഞ്ഞവനായ്‌
ഹൃദയം നിന്ദയാല്‍ തകര്‍ന്നവനായ്
വേദനയാല്‍ ഏറ്റം വലഞ്ഞവനായ്
തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ്

ലോക സ്ഥാപനം മുതല്‍ അറുക്കപ്പെട്ട
കളങ്കമില്ല ദൈവ കുഞ്ഞാടിതാ
ലോകത്തിന്‍ പാപങ്ങള്‍ ചുമന്നു കൊണ്ടു
വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു

സമൃദ്ധിയായ് ജീവജലം തരുവാന്‍
പാനീയ യാഗമായ്‌ തീര്‍ന്നവന്
കൈപ്പുനീര്‍ ദാഹത്തിനേകിടവേ
നിനക്കായ്‌ അവനായതും പാനം ചെയ്തു

തന്‍ തിരു മേനി തകര്‍ന്നതിനാല്‍
തങ്ക നിണം ചിന്തിയതിനാല്‍
നിന്‍ വിലയല്ലോ നല്‍കിയവന്‍
നിന്നെ സ്വര്‍ഗീയ സംപൂര്‍ണന്‍ ആക്കിടുവാന്‍

ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top