Uncategorized

ഒരുനാള്‍ ഒരുനാള്‍ ..

ഒരുനാള്‍ ഒരുനാള്‍ ..
യേശു പടകില്‍ പോകുമ്പോള്‍ ..
ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു
(ഏലേലോ!)
ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു
(ഏലേലോ!)
ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ..

പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.
പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു നാഥാ…..
(തോം തോം .. ഏലേലോ!)

കാന്തന്‍ വേഗം ഉണര്‍ന്നു
(ഏലേലോ!)
കാറ്റിനെ അവന്‍ ശാസിച്ചു
(ഏലേലോ!)
ശാന്തത വന്നു കാറ്റും കോളുമടങ്ങി
മന്ദമായ് ഓതി അവര്‍ തമ്മില്‍ തമ്മില്‍
എന്തൊരു മനുജന്‍ ഓഹോ ഇവനാര് …
(തോം തോം…. ഒഹോഹോ !)

രചന: ജോയ് ജോണ്‍
ആലാപനം: ജിജി സാം, ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

The Latest

To Top