നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു
നിത്യമായ് സ് നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ..
നിന് മഹാ കൃപയ്ക്കായ്
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും
ഈ ലോകത്തില്‍ വന്നേശു എന്റെ
മാലൊഴിപ്പാന്‍ സഹിച്ചു ബഹു –
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പാടുകള്‍ നീച മരണവും … (നിന് മഹാ)
മോചനം വീണ്ടും ജനനവും
നീച പാപിയെന്മേല് വസിപ്പാന്‍
നിന്നാത്മാവിന്റെ ദാനവും നീ
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും… (നിന് മഹാ)
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേല് ചൊരിഞ്ഞു
തിന്മകള് സര്‍വ്വത്തില്‍ നിന്നെന്നെ
കണ്മണി പോലെ കാക്കുന്നു നീ… (നിന് മഹാ)
നാശമില്ലാത്തവകാശാവും
യേശുവിന് ഭാഗ്യ സന്നിധിയില്‍
നീതിയിന്‍ വാടാ മുടികളും
നിന് മക്കള്‍ക്ക് സ്വര്ഗെ ലഭിക്കും
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍ കീഴ്
ആലാപനം: അബി & പ്രിന്‍സ്
ഈ ഗാനം ചിത്ര പാടുന്നത് ഇവിടെ കേള്‍ക്കാം