എന്‍ മനമേ യഹോവയെ വാഴ്ത്തിടുക

എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;അവന്‍ നിന്റെ ജീവനെ നാശത്തില്‍ നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു“.(സങ്കീര്‍ത്തനം : 103: 1- 4)

എന്‍ മനമേ യഹോവയെ വാഴ്ത്തിടുക
എന്‍ സര്‍വാന്തരംഗവുമേ വഴ്ത്തിടുക
നന്ദിയോടെ അവന്റെ നാമം വാഴ്ത്തിടുക
അനുദിനവും അവനെ പാടി സ്തുതിച്ചിടുക

പാപത്താലും രോഗത്താലും ഞാന്‍ വലഞ്ഞപ്പോള്‍
ആശയെല്ലാം അറ്റുപോയ മരു പ്രയാണത്തില്‍
പാപം നീക്കി രോഗം നീക്കി ശാന്തി തന്നതാല്‍
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക

എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍
എല്ലാ നാളും മാറിടാത്ത യേശു നായകന്‍
എന്നുമെന്നും തന്റെ നാമം വാഴ്ത്തിപ്പാടിടാം
എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക

ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍ ക്വയര്‍
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

Scroll to Top