എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ് ആരെയും ഞാനുലകില്‍
കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല
കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല
സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോക യാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍ – ഈ
മണ്ണേ പ്രതി മാണിക്യം വെടിയുകില്ല ഞാന്‍
സര്‍വാംഗ സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖ സൌകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
പ്രയനോടുള്ളനുരാഗം കവര്‍ന്നിടുകില്‍
ലോക സുഖ സൌകര്യങ്ങള്‍ ആകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടി എന്നെ മാടി വിളിച്ചാല്‍
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രിയനോട് ചേരുവാന്‍
നാളുകള്‍ ഞാന്‍ എണ്ണി എണ്ണി ജീവിച്ചിടുന്നെ
രചന: സി. എസ്. മാത്യു
ആലാപനം: ബിനോയ് ചാക്കോ