എന്റെ പ്രിയന്‍ യേശു രാജന്‍ വീണ്ടും വരാറായി
ഹല്ലേലുയ്യ – വേഗം വരാറായി
ആയിരം പതിനായിരങ്ങളില്‍ അതിസുകുമാരനവന്‍
എനിക്ക് – അതിസുകുമാരനവന്‍
കുരിശില്‍ രക്തം ചൊരിഞ്ഞു വീണ്ടെടു –
ത്താവിയെ നല്‍കിയവന്‍ – എനിക്ക്
ആവിയെ നല്‍കിയവന്‍
വല്ലഭനെന്റെ അല്ലല്‍ തീര്‍ത്തവന്‍
നല്ലവന്‍ എല്ലാമവന്‍ – എനിക്ക്
ആമയം തീര്‍ത്താമോദം പൂണ്ടോമനപ്പുലരിയതില്‍
ചേര്‍ത്തിടും – ഓമന പുലരിയതില്‍
രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്
ഈലോക യാത്രയും തീരാറായ്
അത്തിവൃക്ഷം തളിര്‍ത്തതിന്റെ കൊമ്പുകള്‍ ഇളതായി
അതിന്‍റെ കൊമ്പുകള്‍ ഇളതായി
അടുത്തു വേനലെന്നറിഞ്ഞു കൊള്‍ക – വാതിലടയ്ക്കാറായ്
കൃപയുടെ വാതിലടയ്ക്കാറായ്
എന്‍ വിനകള്‍ തീര്‍ന്നിടാറായ് എന്‍ പുരി കാണാറായ്
ഹല്ലേലുയ്യ – എന്‍ പുരി കാണാറായ്
പ്രതിഫലങ്ങള്‍ ലഭിച്ചിടാറായ് പൊന്‍മുടി ചൂടാറായ്
ഹല്ലേലുയ്യ – പൊന്‍മുടി ചൂടാറായ്
ആലാപനം: കെസ്റ്റര്‍