എന്റെ നാവില്‍ നവ ഗാനം

എന്റെ നാവില്‍ നവ ഗാനം
എന്റെ നാഥന്‍ തരുന്നല്ലോ

ആമോദാലെന്നുമേ അവനെ ഞാന്‍ പാടുമേ
ഉയിരുള്ള നാള്‍ വരെയും

എന്നെ തേടി മണ്ണില്‍ വന്നു സ്വന്ത ജീവന്‍ തന്നവന്‍
ഒന്നിനാലും ഏഴയെന്നെ കൈവിടാത്തവന്‍

പാപ ചേറ്റില്‍ ആണ്ടിരുന്ന എന്നെ വീണ്ടെടുത്തല്ലോ
പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ

ഹാലേലുയ്യ സ്തോത്ര ഗീതം പാടി വാഴ്ത്തും യേശുവെ
എല്ലാക്കാലം നന്ദിയോടെ എന്റെ നാളെല്ലാം

രചന: ചാള്‍സ് ജോണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Scroll to Top