എന്റെ ദൈവം മഹത്വത്തില്‍

എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍
സാധു ഞാനീ ക്ഷോണി തന്നില്‍ ക്ലേശിപ്പാന്‍
ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്‍വാന്‍
രക്ഷകനെന്‍ കാലുകള്‍ക്ക് വേഗമായ്‌
തീര്‍ന്നെന്‍ പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും

ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോ
മാനസത്തില്‍ ആദി പൂണ്ടു ഖേദിപ്പാന്‍
സാധു അന്ധനായി തീര്‍ന്നിടല്ലേ ദൈവമേ

എന്റെ നിത്യ സ് നേഹിതന്‍മാര്‍ ദൈവദൂത സംഘമത്രേ
ഇപ്പോഴവര്‍ ദൈവ മുന്‍പില്‍ സേവയാം
എന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നിടും

ദു:ഖിതനായ്‌ ഓടിപ്പോയ്‌ ഞാന്‍ മരുഭൂവില്‍ കിടന്നാലും
എന്നെയോര്‍ത്ത് ദൈവ ദൂതര്‍ വന്നിടും
ഏറ്റം സ് നേഹച്ചൂടോടപ്പവുമായ് വന്നിടും

നാളയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു

കാക്കകളെ വിചാരിപ്പിന്‍ വിതയില്ല കൊയ്ത്തുമില്ല
ദൈവമവയ്ക്കായി വേണ്ടതേകുന്നു
ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ ശോഭ നല്കുന്നുരചന: സാധു കൊച്ചുകുഞ്ഞു ഉപദേശി
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ആലാപനം: മാര്‍ക്കോസ്

Scroll to Top