എന്റെ ദൈവം എന്നും മതിയായവന്‍
ഈ മരുയാത്രയില്‍ എത്ര നല്ലവന്‍
ഈ മരുയാത്രയില്‍ എത്ര നല്ലവന്‍
പ്രിയരെല്ലാം മാറിപ്പോകും നേരത്ത്
പ്രാണനാഥന്‍ എത്തുമെന്റെ ചാരത്തു
അല്ലലെല്ലാം തീര്‍ത്തു മാറില്‍ ചേര്‍ത്തിടും
വല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍
ദിനം തോറും വരും മനോ ഭാരത്തില്‍
ദിനം ക്ലേശം നാനാ പരീക്ഷകളില്‍
മനമാശ്വാസിച്ചതില്‍ സന്തോഷിക്കും
വല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍
കരുത്തേറും തന്‍ കരത്തിനാലെന്നെ
കര്‍ത്തന്‍ കാത്തു ഭദ്രമായി സൂക്ഷിക്കും
ഇല്ല തെല്ലും ഭീതിയെനിക്കൊന്നിനും
വല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍
വിണ്ണില്‍ വീട്ടിലെന്നെ നാഥന്‍ ചേര്‍ത്തിടും
കണ്ണീരെല്ലാം പൂര്‍ണ്ണമായി തീര്‍ത്തിടും
കര്‍ത്തന്‍ കൂടെ നിത്യകാലം വാണിടും
വല്ലഭന്‍ നല്ലവന്‍ എന്‍ രക്ഷകന്‍
രചന: ചാള്‍സ് ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്