എന്നെ കരുതുവാന്‍ കാക്കുവാന്‍ പാലിപ്പാന്‍ യേശു
എന്നും മതിയായവന്‍
വരുമാപത്തില്‍ നല്‍ തുണ താന്‍
പെരും താപത്തില്‍ നല്‍ തണല്‍ താന്‍
ഇരുള്‍ മൂടുമെന്‍ ജീവിത പാതയിലും
തരും വെളിച്ചവുമഭയവും താന്‍
എന്റെ ഭാരങ്ങള്‍ തന്‍ ചുമലില്‍
വച്ചു ഞാനിന്നു വിശ്രമിക്കും
ദു:ഖ വേളയിലും പുതു ഗീതങ്ങള്‍ ഞാന്‍
പാടി ആനന്ദിച്ചാശ്വസിക്കും
വിണ്ണില്‍ വാസ സ്ഥലമൊരുക്കി
വരും പ്രാണപ്രിയന്‍ വിരവില്‍
അന്ന് ഞാനവന്‍ മാറില്‍ മറഞ്ഞിടുമേ
കണ്ണീര്‍ പൂര്‍ണ്ണമായ് തോര്‍ന്നിടുമേ
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: എം. വി. സണ്ണി & സ്മിത
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ബിനോയ് ചാക്കോ & വിമ്മി
ആലാപനം: കെസ്റ്റര്‍