എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടിപ്പുകഴ്ത്താം
സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയന്‍
തന്റെ ദേഹമെന്ന തിരശീല ചിന്തി
നവ മോക്ഷ മാര്‍ഗ്ഗം തുറന്നു
പാപ രോഗത്താല്‍ നീ വളഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
പാരം കേണിടുമ്പോള്‍ തിരുമേനിയതില്‍
നിന്റെ വ്യാധിയെല്ലാം വഹിച്ചു
പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നുആലാപനം: കെസ്റ്റര്‍