എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍

എന്തോരന്‍പിതപ്പനെ – ഇപ്പാപിമേല്‍
അണ്ടര്‍കോനെ! നീയീ ചണ്ഡാല ദ്രോഹിയില്‍
കൊണ്ടോരന്‍പു പറയേണ്ടുന്നതെങ്ങനെ

അന്‍പോലും തമ്പുരാനെ നിന്റെ
മഹാ അന്‍പുള്ളോരു മകനെ
ഇമ്പം നിറഞ്ഞുള്ള നിന്‍ മടിയില്‍ നിന്നു
തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും

കണ്മണിയാം നിന്‍ മകന്‍ പൂങ്കാവിങ്കല്‍
മണ്ണില്‍ വീണിരന്നതും
പൊന്നിന്‍ തിരുമേനി തന്നില്‍ നിന്നു ചോര
മണ്ണില്‍ വീണതും നിന്റെ കണ്ണെങ്ങനെ കണ്ടു

രചന: യുസ്തുസ്‌ ജോസഫ്‌

Scroll to Top