എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍
ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ്
ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ്
അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍ തന്‍
പദവി വെടിഞ്ഞിതു ഹാ !
അത്ഭുതസ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും
അവനപ്പുറമായ് ചെയ്ത സത്ക്രിയയാ
മരക്കുരിശതില്‍ കാണുന്നു നാം
നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞു
തന്‍റെ ശത്രുക്കള്‍ക്കായ് തകര്‍ക്കാന്‍ ഹിതമായ്
ഇതുപോലൊരു സ്നേഹമുണ്ടോ?
ദൈവത്തിന്‍ സ്നേഹമിത് സ്വന്ത പുത്രനെയാദരിയാ –
തവനെ തരുവാന്‍ മടിക്കാഞ്ഞതിനാല്‍
തരും സകലമിനീം നമുക്കായ് ..
രചന: ടി. കെ. സാമുവേല്‍
ആലാപനം: മിന്‍മിനി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ് ![]()