എനിക്കെന്നും യേശുവുണ്ട്..

എനിക്കെന്നും യേശുവുണ്ട്..
വിനയിലും പലവിധ ശോധനകളിലും 
എനിക്കെന്നും യേശുവുണ്ട്..
താങ്ങി നടത്തുവാന്‍ വല്ലഭനായ്
താപത്തിലെനിക്കവന്‍ നല്‍ തുണയായ് 
തന്‍ കരം നീട്ടി സങ്കടം നീക്കും 
തന്‍ കൃപ മതിയെനിക്ക്  
ഇന്നലേമിന്നു മനന്യനവന്‍
മന്നിതിലെന്നുമെന്‍ കൂടെയുണ്ട് 
നിത്യതയോളം കൂട്ടാളിയേശു 
മൃത്യുവിലും പിരിയാ..
അവനെനിക്കെന്നും സങ്കേതമാം 
അവനിലാണെന്നുടെ  ബലമെല്ലാം
അനുദിനം നന്മ അനുഭവിക്കുന്ന 
അനുഗ്രഹ ജീവിതമാം

രചന: ചാള്‍സ് ജോണ്‍
ആലാപനം: ജെ. പി. രാജന്‍
Share/Bookmark

Scroll to Top