എനിക്കായ് നല്‍വഴി തുറന്നിടുമേ

ഗാനമൃതത്തില്‍ ചേര്‍ക്കുന്ന 666-മത്തെ ഗാനം !

എനിക്കായ് നല്‍വഴി തുറന്നിടുമേ
എന്‍ യേശുപരന്‍ ജീവിതത്തില്‍

അര്‍ഹിക്കാത്ത നന്മകള്‍ ഏകി
എന്നെ അനുദിനം നടത്തുന്ന
നിന്‍ കൃപ മനോഹരമേ, നാഥാ..
നിന്‍ കൃപ മനോഹരമേ..

ഉള്ളം കൈയില്‍ എന്നെ വഹിക്കും
എന്നാത്മ സ്നേഹിതനേ
നിന്‍ കൃപ മനോഹരമേ, നാഥാ…
നിന്‍ കൃപ മനോഹരമേ..

എന്റെ ആവശ്യങ്ങളറിഞ്ഞ്
അതിശയമായ് നടത്തുന്നവന്‍
നിന്‍ കൃപ മനോഹരമേ, നാഥാ
നിന്‍ കൃപ മനോഹരമേ..

രചന: ബ്ലസ്സന്‍ ജോര്‍ജ്
സംഗീതം: ജയ്സണ്‍
ആലാപനം: വില്‍സണ്‍ പിറവം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Share/Bookmark

Scroll to Top