എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേ

എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേ
അവനായിതാ സമര്‍പ്പിക്കുന്നെ
അവന്‍ നടത്തിപ്പിന്‍ കാവല്‍
കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ

എല്ലാ പാപങ്ങളും അകറ്റി
നീച പാപിയെന്നെ രക്ഷിപ്പാന്‍
തിരു രക്തത്തിന്‍ ശക്തിയാല്‍ തീര്‍ത്തിടും വെണ്മയായ്
സ്വര്‍ഭാഗ്യം ചേരുവോളം

കണ്‍കള്‍ കാണട്ടെ നിന്‍ മുഖത്തെ
കേള്‍ക്കട്ടെ നിന്‍ വന്‍ വാക്യത്തെയും
എന്‍ ചെവികള്‍ ശ്രവിക്കട്ടെ ഹൃദയം വഴങ്ങുന്നെ
രക്ഷകാ നിന്‍ വകയായ്‌

ഈ എന്‍ കൈകളെ സമര്‍പ്പിക്കുന്നെ
സേവയ്ക്കായി എന്‍ ജീവനെയും
കാല്‍കള്‍ ഓടട്ടെ നിന്‍ പാദെ ചേരട്ടെ എന്‍ ചിന്ത
തിരു രാജ്യ വ്യാപ്തിക്കായി..

ആലാപനം: ആന്‍സന്‍

Scroll to Top