എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശും
വേദാന്തപ്പൊരുള്‍ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം
കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
പാപ നിവാരണ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം
നശിക്കും ലൌകിക ജനത്തിന് ഹീനം നമുക്കോ ദൈവിക ജ്ഞാനം
കുരിശിന്‍ വചനം സുവിശേഷം ഹാ! മംഗള ജയജയ സന്ദേശം
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി & സോണിയ ബോബന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍